ഇളവുകള്‍ , അതിവേഗം പടര്‍ന്ന് കൊറോണ; ഇന്നലെ മാത്രം 10,749 രോഗികള്‍, രാജ്യത്ത് ആരാധനാലയങ്ങളും മാളുകളും തുറക്കുന്നു…ആശങ്കയോടെ രാജ്യം

ന്യൂയോര്‍ക്ക്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നു. ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 10,700 ആണ്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ത്യയില്‍ രണ്ടരലക്ഷത്തില്‍. 7000 പേരാണ് കോവിഡ് 19 ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 2,57,334 ആയി രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം.
ആരാധനാലയങ്ങളും മാളുകളും രാജ്യവ്യാപകമായി തുറക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

അതിവേഗമാണ് രാജ്യത്ത് രോഗം പടര്‍ന്നു പിടിക്കുന്നത്. ഞായറാഴ്ച 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 10,749 കേസുകളാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം മാത്രം 10,000 കടക്കുന്നത്. ശനിയാഴ്ച പുതിയ 10,785 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസുകളുടെ എണ്ണം ഈ രീതിയില്‍ കൂടുന്നത് സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണമാണ് കാട്ടുന്നത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും രോഗികളുടെ എണ്ണം 10,000 എത്താന്‍ 74 ദിവസം എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മണിക്കൂറുകള്‍ കൊണ്ട് 10,000 ലേക്ക് കടക്കുകയാണ്. ജനുവരില്‍ 30 നായിരുന്നു രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 13 നായിരുന്നു 10,000 ല്‍ എത്തിയത്.

ജൂണ്‍ 2 നായിരുന്നു രോഗികളുടെ എണ്ണം രണ്ടുലക്ഷത്തില്‍ എത്തിയത്. എന്നാല്‍ ജൂണ്‍ 6 ന് കേസുകള്‍ രണ്ടരലക്ഷം കടക്കുകയും ചെയ്തു. മരണം 250 ന് മുകളില്‍ എത്തുന്നത് തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്. ഞായറാഴ്ച മാത്രം മരണം 262 ആയിരുന്നു. വെള്ളിയാഴ്ച 297, ശനിയാഴ്ച 295 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണകണക്ക്. രാജ്യത്ത് കോവിഡ് ബാധിച്ച് മൊത്തം മരിച്ചത് 7,201 പേരാണ്.

മഹാരാഷ്ട്രയാണ് കേസുകളില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. പുതിയതായി 3007 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മെയ് 24 ന് 3,041 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇത്രയും പേര്‍ക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമാണ്. മുംബൈയില്‍ മാത്രം 1420 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊത്തമുണ്ടായ 91 ല്‍ 61 മരണവും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലായിരുന്നു.

ഗുജറാത്തില്‍ 1015 ആണ് മരണം. അഹമ്മദാബാദില്‍ മാത്രം 1000 മരണങ്ങളുണ്ടായി. ഞായറാഴ്ച മാത്രം അഹമ്മദാബാദില്‍ 21 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1000 ന് മുകളില്‍ ജീവന്‍ നഷ്ടമാകുന്ന രാജ്യത്തെ രണ്ടാമത്തെ ജില്ലയാണ് അഹമ്മദാബാദ്. 1638 മരണങ്ങളുണ്ടായ മുംബൈയാണ് ഈ പട്ടികയില്‍ ഒന്നാമത്. പുതിയ 480 കേസുകള്‍ കുടി വന്നതോടെ ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 20,000 ആയി. മൊത്തം കേസുകള്‍ 20,097 ആണ്.

കോവിഡ് കേസുകളില്‍ രണ്ടാമതുള്ള തമിഴ്‌നാട്ടില്‍ ഒറ്റദിവസം കൊണ്ട് 1,515 കേസുകളാണ് പുതിയതായി ഉണ്ടായത്. എട്ട് ദിവസം കൊണ്ട് 8000 കേസുകളാണ് പുതിയതായി ഉണ്ടായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 31,000 ആയി. ജമ്മു കശ്മീരില്‍ 620, ഹരിയാനയില്‍ 496, ബംഗാളില്‍ 449 എന്നിങ്ങനെയാണ് ഒറ്റദിവസം ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ ഉണ്ടായ സംസ്ഥാനങ്ങളുടെ പട്ടിക. ജമ്മു കശ്മീരില്‍ ഞായറാഴ്ച 620 പേര്‍ക്കാണ് പോസിറ്റീവ് ആയത്. ഇതോടെ 4027 ആയി മൊത്തം രോഗബാധിതര്‍. ഹരിയാനയില്‍യില്‍ 496 ആയി പുതിയ കേസുകള്‍. മൊത്തം ബാധിതര്‍ 4,448 ആണ്. 32 സംസ്ഥാന /കേന്ദ്രഭരണപ്രദേശങ്ങളില്‍ 18 ലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിരിക്കുയാണ്.

Follow us: pathram online

pathram:
Related Post
Leave a Comment