മേല്‍വസ്ത്രം മാത്രം ധരിച്ച് അര്‍ധരാത്രി ഓടുന്ന കാറിനു മുന്നിലേക്കു പാഞ്ഞടുക്കുന്ന സ്ത്രീയും കുഞ്ഞും…!! ആരും പകച്ചു പോകുന്ന അവസ്ഥ..!!! കഠിനംകുളത്ത് സംഭവിച്ചത് ..യുവാക്കളുടെ വെളിപ്പെടുത്തല്‍…

തിരുവനന്തപുരം: കഠിനംകുളം പീഡനക്കേസില്‍ പുറത്തു എത്താന്‍ കാരണകാരയ യുവാക്കള്‍ മനസു തുറക്കുന്നു. അര്‍ധരാത്രി ഓടുന്ന കാറിനു മുന്നിലേക്കു മേല്‍വസ്ത്രം മാത്രം ധരിച്ച് പാഞ്ഞടുക്കുന്ന ഒരു സ്ത്രീയും കുഞ്ഞും. തന്നെ ആരോക്കെയോ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറയുന്നു. ആരും പകച്ചു പോകുന്ന അവസ്ഥ. പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം തോന്നാം.. അവരെ ഗൗനിക്കാതെ വാഹനം അതേ രീതിയില്‍ മുന്നോട്ട് പായിക്കാം. എന്നാല്‍ കഠിനംകുളത്ത് സംഭവിച്ചത് മറ്റൊന്നാണ്. അത് പുറത്തുകൊണ്ടുവന്നതാകട്ടെ ഉറക്കമുണര്‍ന്ന കേരളത്തെ ഞെട്ടിച്ച ഒരു കൂട്ടബലാത്സംഗത്തിന്റെ ക്രൂരമായ തിരക്കഥയും

നൗഫല്‍, ജവാദ്, ഫറൂഖ്– ഇവരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനം ചര്‍ച്ച ചെയ്യുന്ന കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് വിവരം പൊലീസിനെ അറിയിച്ചത്. സുഹൃത്തിനെ കണ്ടു മടങ്ങുന്ന വഴി യുവതിയും നാലു വയസ്സുള്ള കുഞ്ഞും നൗഫലിന്റെ കാറിനു മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. മേല്‍വസ്ത്രം മാത്രമായിരുന്നു വേഷം. തന്നെ ആരൊക്കെയോ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പകുതി ബോധത്തില്‍ വിളിച്ചു പറഞ്ഞ യുവതിയുടെ പെരുമാറ്റത്തില്‍ ആദ്യം പകച്ചുപോയെങ്കിലും സുഹൃത്തായ ഷാജുവിനൊപ്പം യുവതിയേയും കുഞ്ഞിനെയും പോത്തന്‍കോടെ വീട്ടിലെത്തിച്ചു.പോകുന്ന വഴിക്ക് പൊലീസിനെയും വിവരം അറിയിച്ചു. പൊലിസിന്റെ നിര്‍ദ്ദേശാനുസരണം അവര്‍ വരുന്നതുവരെ അവിടെ തന്നെ കാവല്‍ നിന്നു. ഈ സമയം സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തുകയും ചെയ്തു. എന്നാല്‍ പൊലിസ് എത്തുന്നതിനു മുമ്പ് അവിടെയെത്തിയ ഭര്‍ത്താവ് യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവാക്കള്‍ അയാളെ തടഞ്ഞുവച്ചു.

ഭാര്യ കള്ളം പറയുകയാണെന്നും മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇവരോട് ഭര്‍ത്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇടപെടാന്‍ നിങ്ങളാരാണെന്നും ചോദിച്ചു യുവാക്കളോട് കയര്‍ക്കാനും ഭര്‍ത്താവ് ശ്രമിച്ചു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Follow us: pathram online

pathram:
Related Post
Leave a Comment