ഡ്രൈവറുടെ കണ്ണിൽ ഈച്ച; കാർ നിയന്ത്രണം നഷ്ടപ്പെട്ടു പോസ്റ്റിൽ ഇടിച്ചു

കട്ടപ്പന: ഡ്രൈവറുടെ കണ്ണിൽ ഈച്ച അകപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശികൾ പരുക്കേൽക്കാതെ രക്ഷപെട്ടു.

ഡ്രൈവർ ഉൾപ്പെടെ 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്.പോസ്റ്റിലെ കമ്പികൾ വേർപെട്ടു.വൈദ്യുതി പോസ്റ്റിനും വാഹനത്തിനും കേടുപറ്റി.നഗരത്തിൽ ഇടുക്കിക്കവല ബൈപാസ് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം.

കട്ടപ്പനയിൽ എത്തി മടങ്ങുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിവച്ച് ഓടിക്കുന്നതിനിടെയാണ് കണ്ണിൽ ഈച്ച പെട്ടത്.

pathram desk 2:
Related Post
Leave a Comment