ഇന്ന് ആലപ്പുഴ ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ…

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇതിൽ ആറു പേർ വിദേശത്തുനിന്നും ഒരാൾ ചെന്നെയിൽ നിന്നും എത്തിയവരാണ്.

1.ചെന്നൈയിൽ നിന്നും 22/5ന് സ്വകാര്യ വാഹനത്തിൽ എത്തി, കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്

.2.കുവൈറ്റിൽ നിന്നും 28/5ന് തിരുവനന്തപുരം എത്തി, ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പത്തിയൂർ സ്വദേശിയായ യുവാവ്

3.കുവൈറ്റിൽ നിന്നും 28/5ന് തിരുവനന്തപുരത്ത് എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്

4.താജിക്കിസ്ഥാനിൽ നിന്നും 28/5ന് കണ്ണൂരെത്തി തുടർന്ന് ആലപ്പുഴ ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പുന്നപ്ര സ്വദേശിനിയായ യുവതി

5,6 ദുബായിൽ നിന്നും 29/5ന് തിരുവനന്തപുരത്തു എത്തി തുടർന്ന് ആലപ്പുഴ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 45വയസുള്ള കായംകുളം സ്വദേശിയും 52വയസുള്ള മാന്നാർ സ്വദേശിയും.

7. ദുബായിൽ നിന്നും 23/5ന് തിരുവനന്തപുരത്തു എത്തി തുടർന്ന് ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന തഴക്കര സ്വദേശിയായ യുവാവ്.

ഇവരിൽ ഒരാളെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഇന്ന് മൂന്ന് പേർ രോഗവിമുക്തരായി . മഹാരാഷ്ട്രയിൽ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശി ,കുവൈറ്റിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി, യുഎഇയിൽ നിന്നും എത്തിയ ചേർത്തല സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്.

ഇതോടെ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണം 74 ആണ്. രോഗ വിമുക്തരായവരുടെ ആകെ എണ്ണം 15 ആണ്.

Follow us: pathram online latest news.

pathram desk 2:
Related Post
Leave a Comment