ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്…

തിരുവനന്തപുരത്ത് യുവമോർച്ച നേതാക്കളടക്കം അൻപതോളം ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്. ഇതിനു മുന്നോടിയായി യുവമോർച്ച മുൻ സംസ്ഥാന കമ്മറ്റിയംഗമുൾപ്പടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത് കെ. സുരേന്ദ്രൻ പ്രസിഡന്റ് ആയതിന് പിന്നാലെയെന്നാണ് ബിജെപി വിട്ട പ്രവർത്തകരുടെ ആരോപണം.

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 50 ഓളം യുവമോർച്ച-ബിജെപി പ്രവർത്തകരാണ് കോൺഗ്രസ്സിൽ ചേരുന്നത്. യുവമോർച്ച മുൻ സംസ്ഥാന കമ്മറ്റിയംഗം എസ്. മഹേഷ് കുമാർ, മുൻ ജില്ലാ സെക്രട്ടറി പ്രശോഭ്, മഹിള മോർച്ച ഏരിയ പ്രസിഡന്റ് അമൃത എന്നിവരും ഇതിൽപെടുന്നു. പാർട്ടിയിൽ സുരേന്ദ്രൻ പക്ഷത്തുള്ളവർക്ക് മാത്രമാണ് സ്ഥാനമാനങ്ങൾ നൽകുന്നതെന്നാണ് ഇവരുടെ ആരോപണം.

കഴിഞ്ഞ ദിവസം ഇവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി മെമ്പർഷിപ്പ് അടക്കമുള്ളകാര്യങ്ങൾ വരും ദിവസങ്ങളിൽ നൽകാനാണ് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റ തീരുമാനം.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment