എല്ലാ സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍ – സഹകരണ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ഏഴു മാസം ഗര്‍ഭിണിയായവരെ ജോലിയില്‍ നിന്ന് ഒഴിവാക്കണം. ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും ഇളവ്. വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ഇനി ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ചകളില്‍ അവധി തുടരും.
Follow us: pathram online

pathram:
Related Post
Leave a Comment