തൃശൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 16 കോവിഡ്

തൃശൂര്‍: ഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 16 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തിയവരാണ് 15 രോഗ ബാധിതരും. ഒരാള്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടു. ബഹ്‌റൈനില്‍ നിന്നു മേയ് 27നു തിരികെയെത്തിയ അമ്മയ്ക്കും (41) മകള്‍ക്കും (14), 3 ആണ്‍ മക്കള്‍ക്കും (11, 06, 03) രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളാണിവര്‍. മുംബൈയില്‍ നിന്നു നിന്നെത്തിയ പുതുക്കാട് സ്വദേശികളായ അമ്മ (49) മകന്‍ (20) എന്നിവര്‍ക്കും ചാലക്കുടി സ്വദേശി (23), പുന്നയൂര്‍ സ്വദേശി (40) കൊടകര സ്വദേശി (33) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ നിന്നെത്തിയ അമ്മാടം സ്വദേശി (26), കുവൈത്തില്‍ നിന്നു വന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി (48) കയ്പമംഗംലം സ്വദേശി (31) എന്നിവര്‍ക്കും രോഗ ബാധ. അബുദാബിയില്‍ നിന്നു വന്ന അവിണിശ്ശേരി സ്വദേശിയായ കുട്ടിക്കും (4) ഖത്തറില്‍ നിന്നും വന്ന തണ്ടിലം സ്വദേശിക്കും (50) രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും വന്ന വലപ്പാട് സ്വദേശിയ്ക്കും(52) കോവിഡ് ഫലം പോസിറ്റീവ് ആയി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊല്ലം– 19 തൃശൂര്‍– 16, മലപ്പുറം–12, കണ്ണൂര്‍– 12, പാലക്കാട്– 11, കാസര്‍കോട്– 10, പത്തനംതിട്ട– 9, ആലപ്പുഴ– 4, കോഴിക്കോട്– 4, തിരുവനന്തപുരം– 3, ഇടുക്കി– 3, എറണാകുളം– 3, കോട്ടയം– 2 എന്നിങ്ങനെയാണു പുതിയ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

pathram:
Leave a Comment