രമ്യ ഹരിദാസ് എത്തി; കുതിരാനിലെ തുരങ്കം ഒരു മാസത്തിനുള്ളില്‍ തുറക്കും

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനില്‍ ഒരു തുരങ്കം അടുത്ത മാസം 15 നു മുന്‍പ് ഗതാഗതയോഗ്യമാകും. തുരങ്കത്തിനുള്ളിലെ ജനറേറ്ററുപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും പ്രവര്‍ത്തിപ്പിച്ചു. ലോക് ഡൗണില്‍ മുടങ്ങിക്കിടന്നിരുന്ന നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചു. എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ നിര്‍മല്‍ സാഠേ എന്നിവര്‍ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി.


ഒരു തുരങ്കം പൂര്‍ണമായും ഗതാഗതത്തിനു സജ്ജമാണെന്നും ഇരു കവാടങ്ങളിലേയും പാറക്കെട്ടുകള്‍ നീക്കുന്നതിലെ അവ്യക്തത തുടരുന്നതായും അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാറക്കെട്ടുകള്‍ വന ഭൂമിയിലായതിനാല്‍ വനം വകുപ്പിന്റെ അനുമതി വേണം. ഇതിനുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്തിമാനുമതി കേന്ദ്ര വനം മന്ത്രാലയത്തില്‍ നിന്നു ലഭിക്കണം. അതേ സമയം വനം വകുപ്പിന്റെ അനുമതി വൈകുന്ന സ്ഥലത്തെ അപകടകരമായ പാറക്കെട്ടുകളും മരങ്ങളും നീക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഇടപെടണമെന്നു എംപിമാര്‍ ആവശ്യപ്പെട്ടു. നിലവില്‍ അഗ്‌നി സുരക്ഷാ ജോലികളാണു തുരങ്കത്തില്‍ പൂര്‍ത്തിയാകാനുള്ളത്. ലോക്് ഡൗണിനെത്തുടര്‍ന്നു വിദഗ്ധ തൊഴിലാളികള്‍ക്ക് എത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നു ജോലികള്‍ മുടങ്ങിയിരുന്നു.

follow us- pathram online

pathram:
Leave a Comment