സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളായ ബിജു–അഞ്ജു ദമ്പതികളുടെ കുഞ്ഞാണ്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 5 അംഗം കുടുംബം കോയമ്പത്തൂരില്‍ പോയി 20 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ആദ്യ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരുന്ന പരപ്പനങ്ങായി സ്വദേശിയും മുന്‍ സന്തോഷ് ട്രോഫി താരവുമായ ഹംസക്കോയ ഇന്നു രാവിലെ മരിച്ചിരുന്നു.

FOLLOW US- PATHRAM ONLINE

pathram:
Related Post
Leave a Comment