നഗ്ന ചിത്രം ലേലത്തിന് വച്ച് 25 ഓളം സെലിബ്രിറ്റികള്‍

നഗ്ന ചിത്രം ലേലത്തിന് വച്ച് 25 ഓളം സെലിബ്രിറ്റികള്‍ . കോവിഡ് വ്യാപനം ലോകം മുഴുവന്‍ ദുരിതം വിതയ്ക്കുകയാണ്. പലരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന ചെയ്യുന്നുണ്ട്. കോവിഡിനെ ചെറുക്കാന്‍ ഫണ്ട് ശേഖരണത്തിനായി നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആശയം വ്യത്യസ്തമാണ്. തന്റെ നഗ്‌ന ചിത്രം ലേലത്തിന് വിറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തുക സമാഹരിക്കാനാണ് താരത്തിന്റെ തീരുമാനം.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് സെലിഗറാണ് ചിത്രം പകര്‍ത്തിയത്. ആനിസ്റ്റണിന്റെ കൂടാതെ ഹോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവരുടെ 25 പോട്രേയ്റ്റുകളും ലേലം ചെയ്യുന്നുണ്ട്. ലിയാനാര്‍ഡോ ഡി കാപ്രിയോ, ഓപ്ര വിന്‍ഫ്രേ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവന്‍ നാഫ്ക്ലിനിക്ക്‌സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ആനിസ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

FOLLOW US- PATHRAM ONLINE

pathram:
Leave a Comment