കഠിനകുളം പീഡനക്കേസില്‍ നിര്‍ണ്ണായകം നാലുവയസുകാരന്റെ മൊഴി.”നാലുപേര്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ചെന്നു… നെഞ്ചില്‍ പിടിച്ച് തള്ളിയിട്ടു, കരഞ്ഞപ്പോള്‍ മുഖത്തടിച്ചുവെന്നും കുഞ്ഞ്

കഴക്കൂട്ടം: കഠിനകുളം പീഡനക്കേസില്‍ നിര്‍ണ്ണായകമാകുക നാലുവയസുകാരന്റെ മൊഴി.”നാലുപേര്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ചെന്നു. അപ്പോള്‍ ഒരാള്‍ നെഞ്ചില്‍ പിടിച്ച് തള്ളിയിട്ടു. കരഞ്ഞപ്പോള്‍ മുഖത്തടിച്ചു.” എന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ബൈക്കില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ബീച്ചില്‍ പോയതും കൂട്ടുകാരന്റെ വീട്ടിലേക്ക് അച്ഛന്‍ കൊണ്ടുപോയതും വീട്ടിലേക്ക് മടങ്ങിയ അമ്മയേയും തന്നെയും ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയതും കുട്ടി ഓര്‍മ്മിച്ച് പറഞ്ഞു.

കേസില്‍ യുവതിയുടെ മകന്റെ മൊഴി നിര്‍ണ്ണായകമാകും. കേസില്‍ അമ്മയെ ഉപദ്രവിച്ചെന്നും തടയാന്‍ ചെന്നപ്പോള്‍ തന്നെയും അടിച്ചെന്നും കുട്ടിയും മൊഴി നല്‍കിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായി. പലപ്പോഴും മാറിനില്‍ക്കുകയായിരുന്നു. ഒരു മാസമേ ആയുള്ളൂ, ഒരുമിച്ചു കൂടെ പോയിട്ട്.

ഭര്‍ത്താവ് ലഹരിക്ക് അടിമയായിരുന്നു എന്നതും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഉള്ള യുവതിയുടെ മൊഴിയും നിര്‍ണ്ണായകമാകും. ഉപദ്രവിച്ചവരില്‍ ഒരാളെ മാത്രമാണ് ഭര്‍ത്താവിന് പരിചയം. ഇയാള്‍ ഭര്‍ത്താവിന് പണം നല്‍കുന്നത് കണ്ടു. പണം നല്‍കി ആളാവും മറ്റുള്ളവരെ വിളിച്ചു വരുത്തിയതെന്നാണ് പോലീസ് കരുതുന്നത്.

കഠിനംകുളത്ത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് ഉപയോഗിച്ച സ്ഥലം സാമൂഹികവിരുദ്ധരുടെ സ്ഥിരം സങ്കേതമാണ്. റോഡില്‍നിന്നു മാറി ഇടവഴിയിലൂടെ അകത്തേക്കു കാടുമൂടിയ പ്രദേശം വിജനമാണെന്നതും അരികിലെങ്ങും വീടുകള്‍ ഇല്ലാത്തതുമാണ് അനുകൂല സാഹചര്യമാകുന്നത്. രാത്രി വാഹനങ്ങളില്‍ ഇവിടേക്ക് എത്തി മദ്യപാനവും ലഹരി ഉപയോഗവും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

ചാന്നാങ്കര പത്തേക്കറിലേ സ്ഥലം സാമൂഹികവിരുദ്ധരുടെ സ്ഥിരം സങ്കേതമെന്നു നാട്ടുകാരും പറയുന്നു. പരിസരത്ത് ഒന്നോ രണ്ടോ വീടുകള്‍ മാത്രമാണ് ഉള്ളത്. ഇവിടെ ഒരു ചെറിയ ഒരുമുറി കെട്ടിടത്തില്‍ മദ്യക്കുപ്പികള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഭര്‍ത്താവ് കഞ്ചാവ് വലിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നും മുമ്പ് ഉപദ്രവിച്ചിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിന് പോലീസ് സ്‌റ്റേഷനില്‍ പോയിട്ടുണ്ടെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.

യുവതിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി. പ്രതികളിലൊരാളായ നൗഫലിന്റെ ഓട്ടോയാണ് കണ്ടെത്തിയത്. ഇതിനിടയില്‍ പ്രതികള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്താന്‍ തീരുമാനിച്ചു. പ്രതികള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നാണിത്. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയും അറസ്റ്റിലായി.

ഉത്ര കോലക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം 17 മണിക്കൂര്‍ ചോദ്യം ചെയ്തു, സൂരജിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം വീണ്ടും ചോദ്യം ചെയ്യും

FOLLOW US- PATHRAM ONLINE

pathram:
Related Post
Leave a Comment