കോവിഡ് : രാജ്യത്ത് ഭയാനകമായ അവസ്ഥ; 9887 പുതിയ കേസുകള്‍, 294 മരണം, ആകെ മരിച്ചവരുടെ എണ്ണം 6642 ആയി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9887 പുതിയ കോവിഡ് കേസുകള്‍. ഒറ്റ ദിവസം ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായിട്ടാണ്. 48.20% പേരാണ് ഇന്നലെ രോഗവിമുക്തരായത്. 294 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 6642 ആയി. 2.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. 1.14 ലക്ഷം പേരാണ് ഇതുവരെ രോഗവിമുക്തരായത്. കൊറോണ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചൈന നിലയില്‍ കേസുകളുടെ കാര്യത്തില്‍ ഒന്‍പതാം സ്ഥാനത്താണ്.

അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചതിനു പിന്നാലെ കഴിഞ്ഞ മാസത്തേക്കാള്‍ ഇരട്ടിപ്പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഏറ്റവുമധികം കേസുകളും, രോഗവിമുക്തിയും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഡല്‍ഹി രണ്ടാം സ്ഥാനത്തും തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമാണ്.

ജൂണ്‍ എട്ടു മുതല്‍ രാജ്യത്ത് അണ്‍ലോക്ക് നടപ്പാക്കാന്‍ ഇരിക്കെ രോഗബാധിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ അന്ന് പുനഃരാരംഭിക്കും. ഇവയ്ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

FOLLOW US- PATHRAM ONLINE

pathram:
Leave a Comment