കൊല്ലപ്പെട്ട ഷീബയുടെ മകളും കുടുംബവും നാട്ടില്‍ ക്വാറന്റീനില്‍

തിരുവനന്തപൂരം: കൊല്ലപ്പെട്ട ഷീബയുടെ മകള്‍ ഷാനിയും കുടുംബവും വ്യാഴാഴ്ച കോട്ടയത്തെത്തി. മസ്‌കത്തില്‍ നിന്നു രാത്രി ഒന്‍പതോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇവരെ പേരൂരിലെ പെയ്ഡ് ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പാറപ്പാടത്ത് ആക്രമണത്തിന് ഇരയായ എം.എം.അബ്ദുല്‍ സാലി– ഷീബ ദമ്പതികളുടെ ഏകമകളാണു ഷാനി. ഭര്‍ത്താവ് സുധീറിനും നാലു മക്കള്‍ക്കുമൊപ്പമാണു ഷാനി മടങ്ങിയെത്തിയത്.

ഷാനിയുടെ പിതാവ് സാലി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ക്വാറന്റീന്‍ നിര്‍ബന്ധമായതിനാല്‍ ഷാനിക്കും കുടുംബത്തിനും ഈ ദിവസങ്ങളില്‍ സാലിയെ കാണാന്‍ അനുമതി നല്‍കാനാകില്ലെന്നു കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. പി.കെ.ബാലകൃഷ്ണന്‍ അറിയിച്ചു. സാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും അബോധാവസ്ഥയിലാണെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അണുബാധ ഏല്‍ക്കാതിരിക്കുന്നതിനുള്ള ചികിത്സകളാണു പ്രധാനമായി നടത്തുന്നത്.

follow us – pathram online

pathram:
Related Post
Leave a Comment