ഇവനെ ഞാന്‍ കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ..!!! ദിലീപിനെ ജയറാം സിനിമയിലെത്തിച്ചതിനെ കുറിച്ച് വെളിപ്പെടുത്തല്‍

ഒരുകാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരമായിരുന്നു ജയറാം. മലയാള സിനിമയിലെ ജനപ്രിയ താരമായ നിറഞ്ഞു നിന്നിരുന്ന ജയറാം സംവിധായകന്‍ കമലിന് ദിലീപിനെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. അതിന് ശേഷം ജയറാം ചെയ്യേണ്ട പല വേഷങ്ങളും ദിലീപ് ചെയ്യുകയാണ് ഉണ്ടായത്. കമലിന്റെ അസിസ്റ്റന്റായി ആയിരുന്നു ദിലീപിന്റെ തുടക്കം. ഇപ്പോള്‍ ഇതേ കുറിച്ച് തുറന്നു പറയുകയാണ് കമല്‍.

” പൂക്കാലം വരവായിയില്‍ അക്കു അക്ബര്‍ എന്റെ കൂടെ സഹ സംവിധായകനായി ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത പടത്തില്‍ വിളിക്കാമെന്ന് പറഞ്ഞു. അടുത്ത പടം വിഷ്ണുലോകമായിരുന്നു. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന്റെ തലേന്ന് ഞാന്‍ ദിലീപിനോട് വരാന്‍ പറഞ്ഞു. പക്ഷെ തലേ ദിവസം ദിലീപ് എത്തിയില്ല. അന്ന് ദിലീപിന് മിമിക്രി എന്തോ ഉണ്ടായിരുന്നു. അത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. എത്താത്തത് കൊണ്ടെനിക്ക് ദേഷ്യം വന്നു. വേറൊരു അസിസ്റ്റന്റ് ഡയറക്ടര്‍ വരികയും ചെയ്തു. അതുകൊണ്ടു ദിലീപിനെ നിര്‍ത്താന്‍ ആ പടത്തില്‍ സ്ഥലമില്ലാതെ ആയി. പിറ്റേന്ന് പത്തിനൊന്ന് മണിക്കാണ് ദിലീപ് വരുന്നത്.

നീ വന്നത് താമസിച്ചു പോയി അടുത്ത പടത്തില്‍ നോക്കാമെന്ന് ഞാന്‍ ദിലീപിനോട് പറഞ്ഞു. ദിലീപിന് വലിയ വിഷമമായി. ഒരു വലിയ അമ്പലത്തിന് മുകളിലായിരുന്നു ഷൂട്ട്. ഒരു വലിയ ബാഗ് ഒക്കെയായി ആയിരുന്നു അയാള്‍ വന്നത്. അതും കൊണ്ട് ദിലീപ് വിഷമിച്ച് പടിയിറങ്ങി പോകുന്നത് കണ്ടു എനിക്കും വിഷമമായി. ഞാന്‍ തിരിച്ചു വിളിച്ച് വര്‍ക്ക് ചെയ്‌തോളാന്‍ പറഞ്ഞു. അന്ന് ജയറാം ദിലീപിനെ എനിക്ക് പരിചയപ്പെടുത്തി തന്നു. പിന്നീട് അവന്‍ അസിസ്റ്റന്റായി കുറെ പടങ്ങള്‍ ചെയ്തു. അഭിനയത്തിലേക്ക് മാറി. ഹീറോയായി പല സിനിമകളും ചെയ്തു. മിക്കവാറും ജയറാം ചെയ്യേണ്ട വേഷങ്ങളാണ് ദിലീപ് ചെയ്തത്. ഇവനെ ഞാന്‍ കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ എന്ന് ജയറാം അല്ലാതെ ആരാണേലും ആലോചിച്ചു പോകും.” കമല്‍ പറയുന്നു.

pathram:
Related Post
Leave a Comment