കാലില്‍ നീര് കണ്ടാല്‍ ചികിത്സ തേടണം; കൊറോണ ബാധിതരില്‍ മറ്റൊരു മാരക രോഗവും കൂടി…

കൊറോണ വൈറസ് ബാധിതരില്‍ പലതരത്തിലെ രോഗാവസ്ഥകള്‍ കണ്ടുവരുന്നത് ആരോഗ്യരംഗത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാധാരണ പനി, തൊണ്ട വേദന, ചുമ എന്നിവയില്‍ തുടങ്ങി മാരകമായ കരള്‍– കിഡ്‌നി രോഗങ്ങള്‍, ഹൃദ്രോഗം എന്നിവ വരെ കൊറോണ രോഗികള്‍ക്ക് ലോകമാകെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് കൂടുതല്‍ ഗൗരവമായി കാണേണ്ട ഒന്നാണ്. എന്നാല്‍ ഇതാ കൊറോണ ബാധിതരില്‍ മറ്റൊരു മാരകരോഗം കൂടി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നാഡീരക്ത പ്രതിബന്ധനം അഥവാ deep vein thrombosis ശആെണ് ഈ പുതിയ വില്ലന്‍. deep vein thrombosis ന്റെ മറ്റൊരു രൂപമാണ് Deep vein thrombosis (DVT) . കാല്‍ഞരമ്പുകളില്‍ ഉണ്ടാകുന്ന രക്തം കട്ടപിടിക്കല്‍ ആണിത്. പാരിസിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗികളില്‍ ആണ് ഈ അവസ്ഥ കണ്ടതെന്ന് Centre Cardiologique du Nord ലെ ഗവേഷകര്‍ പറയുന്നു. Bilateral deep vein clots അഡ്മിറ്റ് ചെയ്യുന്ന ഭൂരിഭാഗം രോഗികളിലും കാണപ്പെടുന്നുവെന്നും ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഈ രോഗികളില്‍ വൈറ്റ് സെല്‍ കൗണ്ട്, ലിംഫോസൈറ്റ് കൗണ്ട്, പ്ലേറ്റ്‌ലെറ്റ് കൗണ്ട് എന്നിവ കൂടുതലായിരിക്കും.

ഈ രോഗാവസ്ഥയില്‍, രക്തക്കട്ട ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൂര്‍ണമായോ ഭാഗികമായോ അടയുകയോ ഹൃദയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശ്വാസകോശത്തെ കൂടി ബാധിക്കുന്ന രീതിയിലുള്ള സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയോ ചെയ്യാം എന്നതാണ് വസ്തുത.

കാലുകളിലെ നീരാണ് സാധാരണ ഡീപ്‌വെയിന്‍ ത്രോംബോസിന്റെ ഒരു പ്രധാന ലക്ഷണം. ചിലരില്‍ ഈ ലക്ഷണം പോലും കണ്ടില്ലെന്നു വരും. ഇതില്‍ കാലുകളില്‍നിന്ന് രക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തുന്നത് പലപ്പോഴും ബ്ലഡ്‌ക്ലോട്‌സ് തടയുന്നു. ഇത് നിങ്ങളുടെ പാദങ്ങളില്‍ ദ്രാവകം കുറയ്ക്കുന്നു. ചികിത്സ കൂടാതെ മുന്നോട്ട് പോയാല്‍ ഈ അവസ്ഥ അപകടകരമാകാം. കാരണം ഈ രക്തക്കട്ടകള്‍ നിങ്ങളുടെ ശരീരത്തില്‍ സഞ്ചരിക്കാം. ഇത് പലപ്പോഴും ശ്വാസകോശത്തിലെത്തുന്നത് ശ്വാസകോശത്തിലെ എംബോളിസത്തിന് കാരണമാകാം, അല്ലെങ്കില്‍ തലച്ചോറിലേക്ക് രക്തം നല്‍കുന്ന ഒരു ധമനിയെ തടഞ്ഞാല്‍ ഇസ്‌കെമിക് സ്‌ട്രോക്കിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് കാലില്‍ നീര് കണ്ടാല്‍ അല്‍പം ഭയപ്പെടേണ്ടതാണ്.

follow us -pathram online

pathram:
Leave a Comment