രാജ്യാന്തര വിമാനങ്ങളുെട സര്‍വീസിന് കേരളം തടസം നിന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രം ഒരുദിവസം 24 വിമാനങ്ങള്‍ സര്‍വീസ് നടത്താമെന്ന് കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, പന്ത്രണ്ട് സര്‍വീസുകള്‍ മതിയെന്നായിരുന്നു കേരളത്തിന്‍റെ നിലപാട് . ഇത് സംബന്ധിച്ച് നടത്തിയ കത്തിടപാടുകളും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രമയച്ച കത്തിന് പത്തുദിവസം കഴിഞ്ഞാണ് കേരളം മറുപടി നല്‍കിയത്. മുഖ്യമന്ത്രി കാര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കാതെ സംസാരിക്കുകയാണെന്നും മുഖ്യമന്ത്രിയെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കേരളം അനുമതി നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Follow us- pathram online latest news
Leave a Comment