സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചവരുടെ എണ്ണം 12ആയി

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷി അമ്മാള്‍ (74) ആണു മരിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി.

ജില്ലാ ആശുപത്രിയില്‍ കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച രാത്രിയാണു മരിച്ചത്. സാംപിള്‍ പരിശോധനയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. പ്രമേഹ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ചെന്നൈയില്‍ നിന്നെത്തിയ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. ചെന്നൈയില്‍ മകനോടൊപ്പം താമസിക്കുന്ന ഇവര്‍ കഴിഞ്ഞ 25നാണ് നാട്ടിലെത്തിയത്. 29നു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു മൃതദേഹം സംസ്‌കരിക്കും.

Follow us _ pathram online

pathram:
Related Post
Leave a Comment