ഇതാണ് അഹാന കേക്ക്.. കേക്ക് എങ്ങനെ അഹാനയെപോലെയായി എന്ന് അറിയാന്‍ വിഡിയോ കാണാം

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ നടിമാരിലൊരാളാണ് അഹാന കൃഷ്ണ. സഹോദരിമാര്‍ക്കൊപ്പവും അച്ഛന്‍ കൃഷ്ണകുമാറിനൊപ്പമുളള തമാശകരമായ നിമിഷങ്ങളും ബാല്യകാല ചിത്രങ്ങളും അഹാന ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. താനൊരു കേക്ക് ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ കഥയാണ് വീഡിയോയിലൂടെ അഹാന ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

താനൊരു കേക്ക് ഉണ്ടാക്കാന്‍ പോവുകയാണെന്നും ഏറെ നാളായി താനത് ആഗ്രഹിക്കുകയാണെന്നും അഹാന വീഡിയോയില്‍ പറയുന്നു. പക്ഷേ യഥാര്‍ഥത്തില്‍ കേക്ക് ഉണ്ടാക്കിയത് അഹാനയായിരുന്നില്ല. മിയാസ് കപ് ബേക്കറി അഹാനയ്ക്ക് നല്‍കിയ സര്‍െ്രെപസായിരുന്നു ആ കേക്ക്. അഹാനയുടെ വസ്ത്രത്തിന്റെ അതേ ഡിസൈനിലാണ് കേക്ക് തയ്യാറാക്കിയത്. ഈ സര്‍െ്രെപസ് എങ്ങനെ വ്യത്യസ്തമായി ആരാധകര്‍ക്കു മുന്നിലെത്തിക്കാമെന്നു ചിന്തിച്ചതില്‍നിന്നാണ് ഈ വീഡിയോ ഉണ്ടായതെന്ന് അഹാന പറയുന്നു.

അഹാനയുടെ വസ്ത്രത്തിന്റെ അതേ മോഡലില്‍ കേക്ക് നിര്‍മ്മിക്കാനുണ്ടായ കാരണം മിയാസ് കപ് കേക്കറി അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ഫാഷന്‍ കേക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോഴാണ് പെട്ടെന്ന് അഹാന മനസ്സിലേക്ക് എത്തിയത്. മഞ്ഞ എന്റെ പ്രിയപ്പെട്ട നിറമാണ്, അഹാനയുടെ ഈ വസ്ത്രം എനിക്ക് വളരെ ഇഷ്ടമാണ്. അങ്ങനെ അതൊരു കേക്കാക്കി മാറ്റാന്‍ ശ്രമിച്ചു. വസ്ത്രത്തിന്റെ മോഡലില്‍ കേക്ക് ഉണ്ടാക്കുന്നത് ആദ്യമായാണ്. അഹാനയ്ക്ക് ഈ കേക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു’.

അഹാന കൃഷ്ണ കേക്ക് എന്നാണ് അവര്‍ ഇതിന് പേരിട്ടത്. ഈ കേക്ക് അഹാനയ്ക്ക് സര്‍െ്രെപസായി നല്‍കുകയായിരുന്നു.

Follow us _ pathram online

pathram:
Related Post
Leave a Comment