ദേവികയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേവികയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തെ ദേവികയുടെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവികയുടെ സ്‌കൂളില്‍ 25 കുട്ടികള്‍ക്ക് ടിവിയും ഇന്റര്‍നെറ്റും ഇല്ലായിരുന്നു. സൗകര്യമൊരുക്കാമെന്ന് ക്ലാസ് ടീച്ചര്‍ ദേവികയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. പൊലീസും വിദ്യാഭ്യാസവകുപ്പും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത 2,61,784 കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കും. വായനശാല, അയല്‍പക്ക ക്ലാസുകള്‍, പ്രാദേശിക പ്രതിഭാകേന്ദ്രം തുടങ്ങിയവയില്‍ സൗകര്യം ഒരുക്കും. കക്ഷിഭേദമില്ലാതെ എല്ലാ എംഎല്‍എമാരും പഠനസൗകര്യമൊരുക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Follow us _ pathram online

pathram:
Leave a Comment