ബാങ്കിലെത്തിയ സ്ത്രീ തീ കൊളുത്തി ജീവനൊടുക്കി

ബാങ്കിലെത്തിയ സ്ത്രീ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന പൂതക്കുളം സ്വദേശി പന്നിവില കിഴക്കത്തിൽ സത്യവതി(56)യാണ് മരിച്ചത്. ബാങ്കിലെ റിക്കറിങ് ഡിപ്പോസിറ്റ് കളക്ഷൻ ജീവനക്കാരി ആണിവർ. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ബാങ്കിനു മുന്നിലെത്തിയ ഇവർ സ്കൂട്ടറിന്റെ താക്കോൽ സെകൂരിറ്റി ജീവനക്കാരനെ ഏൽപ്പിച്ചശേഷം ബാങ്കിന് ഉള്ളിലെത്തി ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇവരുടെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്.

ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമർജൻസി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി. മറ്റാർക്കും പരുക്കില്ല.

ജോലി സ്ഥിരപ്പെടുത്താതു മൂലമുള്ള മനോവിഷമത്തെ തുടർന്നാണു സത്യവതി ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിലെ ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി കേസ് നടക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഭർത്താവ്: അയ്യപ്പൻ, മക്കൾ: അനൂപ്, അശ്വനി.

അതിനിടെ, ബാങ്കിനു നേരെ കോൺഗ്രസ് – ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നു. സിപിഎം പ്രവർത്തകർ ഇതു തടയാനൊരുങ്ങിയതോടെ സ്ഥലത്തു സംഘർഷാവസ്ഥയുണ്ടായി.

pathram desk 2:
Related Post
Leave a Comment