ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അകടത്തില്‍പെട്ട് കോമയിലായ ഇംഗ്ലീഷ് ഫുട്‌ബോള്‍താരം; കോമയില്‍ നിന്ന ്ഉണര്‍ന്നു, പക്ഷെ സംസാരിച്ചത് ഫ്രഞ്ച്

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തില്‍പെട്ട് കോമയിലായ ഇംഗ്ലീഷ് ഫുട്‌ബോള്‍താരം റോയ് കുര്‍ട്ടിസിന് ബോധം തെളിഞ്ഞു. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തി കുര്‍ട്ടിസ് ലോകത്തോട് സംസാരിച്ചത് ഫ്രഞ്ച്. ബാല്യകാലത്തില്‍ പഠിച്ച ഫ്രഞ്ച ഭാഷയാണ് കുര്‍ട്ടിസ് സംസാരിച്ചത് എന്നതാണ് ആശ്ചര്യം ഉളവാക്കുന്നത്. എന്നാല്‍, ഫ്രാന്‍സിലെ നോര്‍മാന്‍ഡിയില്‍ നിന്നാണ് കുര്‍ട്ടിസിന്റെ കുടുംബപരമ്പര. എന്നാല്‍, ഇവിടവുമായുള്ള ബന്ധം 19-ാം നൂറ്റാണ്ടില്‍ അവസാനിച്ചതുമാണ്.

കോമയില്‍ നിന്നുണര്‍ന്ന കുര്‍ട്ടിസ് ബിബിസി ചാനലിനോട് സംസാരിച്ചത് ഫ്രഞ്ച് ഭാഷയിലാണ്. 2014ല്‍ ആയിരുന്നു കുര്‍ട്ടിസിന്റെ ജീവിതം തകര്‍ത്ത അപകടം ഉണ്ടായത്. കുര്‍ട്ടിസ് സഞ്ചരിച്ച ട്രാന്‍സിറ്റ് വാന്‍ മറിഞ്ഞ് അതിനുള്ളില്‍ കുടുങ്ങി. കഠിനപരിശ്രമത്തിലൂടെയാണ് അദ്ദേഹത്തെ രക്ഷിച്ചത്. 22ാം വയസ്സില്‍ തന്റെ കരിയറില്‍ മികച്ച രീതിയില്‍ നില്‍ക്കെയാണ് അപകടം അരികില്‍ എത്തിയത്. വാല്‍സാല്‍സ് അക്കാഡമിക്ക് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാഡമി) വേണ്ടിയാണ് കുര്‍ട്ടിസ് കളിച്ചിരുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റിന്റെ ക്ഷണം കാത്ത് നില്‍ക്കെയാണ് അപകടം അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ഭാവിതകര്‍ത്തത്. പിന്നീട് ഈ അവസ്ഥയില്‍ നിന്ന് കുര്‍ട്ടിസ് ഒരിക്കലും തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തിരുന്നു.

Follow us _ pathram online

pathram:
Related Post
Leave a Comment