പിണറായി പറഞ്ഞാൽ കേൾക്കാത്ത കണ്ണൂരോ..?

കോവിഡ് വ്യാപനം ശക്തമായ കണ്ണൂരില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ഇന്നും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഹോട്സ്പോട്ടുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ്. മിക്കയിടത്തും സാമൂഹിക അകലം പാലിക്കുന്നില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂരിലെ ഹോട്സ്പോട്ടുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

സമ്പർക്കത്തിലൂടെ രോഗം പകരുന്നതിന്റെ നിരക്ക് കണ്ണൂർ ജില്ലയിൽ സംസ്ഥാന ശരാശരിയെക്കാൾ ഇരട്ടിയാണെന്ന മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയത്. ധർമടത്ത് ഒരു വീട്ടിൽ 13 പേർക്കു രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതായതോടെ ആശങ്ക ഉയർത്തുന്നതാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സമ്പർക്കം മൂലമുള്ള രോഗബാധയിൽ സംസ്ഥാന നിരക്ക് 10 ശതമാനമാണെങ്കിൽ കണ്ണൂരിൽ ഇരുപതാണ്.

കണ്ണൂർ ജില്ലയിൽ ഇന്നലെ 7 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറു പേർ വിദേശത്തു നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമാണ് എത്തിയത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 214 ആയി. ഇതിൽ 120 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 189 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്.

Follow us: latest news ; pathram online news

pathram desk 2:
Related Post
Leave a Comment