ഭ്രമണം സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി

ഭ്രമണം സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

മഴവില്‍ മനോരമയിലെ ഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തില്‍ ഹരിത എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്. ഈ സീരിയലിന്റെ ക്യാമറമ ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സമയത്തെ ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.

Follow us on patham online news

pathram:
Related Post
Leave a Comment