31, ജൂണ്‍ ഒന്ന് ഡ്രൈ ഡേ…പോരായ്മകള്‍ പരിഹരിച്ച് ചൊവാഴ്ച മുതല്‍ ആപ്പ്

തിരുവനന്തപുരം: വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബവ് ക്യൂ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സംസ്ഥാന ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി വിലയിരുത്തി. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ് വഴി ടോക്കണ്‍ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകിട്ട് 6.30 മുതല്‍ ബവ് ക്യൂ ആപ് വഴി 30 ലേക്കുള്ള ടോക്കണുകള്‍ ലഭിക്കും.

ഒരു ദിവസം ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവുക. മേയ് 31, ജൂണ്‍ ഒന്ന് (െ്രെഡ ഡേ) തീയതികളില്‍ മദ്യവിതരണ കേന്ദ്രങ്ങള്‍ക്ക് അവധിയാണ്. ജൂണ്‍ രണ്ടു മുതല്‍ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് പൂര്‍ണമായ സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ബവ്‌കോ എംഡി അറിയിച്ചു.

pathram:
Leave a Comment