ഉത്ര കൊലപാതക കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചു

ഉത്ര കൊലപാതക കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു. ശാസ്ത്രീയമായ നിലയില്‍ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.

വാവ സുരേഷില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കാനുള്ള നീക്കം അവസാനിപ്പിക്കുകയാണ് പൊലീസ്. എന്നാല്‍ തനിക്ക് ഇത് സംബന്ധിച്ച വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് വാവ സുരേഷ് പറഞ്ഞു. നേരത്തെ പൊലീസ് വിളിക്കുമെന്നും മൊഴി നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാല്‍ പുതിയ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും വാവ സുരേഷ് പറഞ്ഞു.

അധികൃതരുടെ തീരുമാനത്തോട് യോജിക്കുന്നതായി വാവ സുരേഷ് പറഞ്ഞു. തന്നെ പോലൊരു വ്യക്തിയുടെ മൊഴിയെക്കാളും വിദഗ്ധരുടെ മൊഴി കേസില്‍ നിര്‍ണായകമാണെന്നും കേസിനെ ബലപ്പെടുത്തുമെന്നും വാവ സുരേഷ് പറഞ്ഞു

pathram:
Related Post
Leave a Comment