സൂരജ് ഉത്രയെ മൂര്‍ഖനെ കൊണ്ടു കൊത്തിച്ചു കൊലപ്പെടുത്തിയ വാര്‍ത്തവായിച്ചപ്പോള്‍ ശരിക്കും ഞെട്ടിയത് ഈ സാഹിത്യകാരന്‍

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് ആസൂത്രിതമായി മൂര്‍ഖനെ കൊണ്ടു കൊത്തിച്ചു ഭാര്യയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയതു സാഹിത്യകാരന്‍ മണി കെ.ചെന്താപ്പൂരാണ്. 14 കൊല്ലം മുന്‍പു താനെഴുതിയ ചെറുകഥയിലെ സന്ദര്‍ഭം ആര്‍ത്തിച്ചതിന്റെ ഞെട്ടലായിരുന്നു അത്. കഥയില്‍ ഭാര്യ കൊല്ലപ്പെടുന്നില്ല എന്നതൊഴികെ ബാക്കിയൊക്കെ ഏതാണ്ടു സമാനമായ സാഹചര്യങ്ങള്‍. 2006 ഡിസംബര്‍ ലക്കത്തിലെ വനിതയിലാണു ‘മൂര്‍ഖന്‍’ എന്ന ചെന്താപ്പൂരിന്റെ കഥ പ്രസിദ്ധീകരിച്ചത്.കഥയിലെ നായകനായ സദാനന്ദന്‍ തന്റെ ഭാര്യയായ രേണുകയെ ഒഴിവാക്കാനായി കണ്ടുപിടിച്ച വഴിയായിരുന്നു പാമ്പിനെ കൊണ്ടു കൊത്തിക്കല്‍.

കഥാനായകന്‍ ഇതിനായുള്ള പാമ്പുകളെ കണ്ടെത്തുന്നതു നഗരത്തിലെ മൈതാനത്തു സര്‍പ്പയജ്ഞം നടത്തുന്നവരില്‍ നിന്നാണ്. രാത്രി വീടിന്റെ പിന്‍ഭാഗത്തെത്തി മുറിയിലെ ദ്വാരത്തിലൂടെ പാമ്പിനെ അകത്തേക്കു വിട്ട ശേഷം തിരികെ നഗരത്തിലെത്തി ലോഡ്ജില്‍ മുറിയെടുത്തു തങ്ങുന്നു. പിറ്റേന്നു രാവിലെ ഒന്നുമറിയാത്തവനെ പോലെ ഭാര്യയുടെ ചേതനയറ്റ ശരീരവും ബന്ധുജനങ്ങളുടെ നിലവിളിയും പ്രതീക്ഷിച്ചു വരുന്ന അയാള്‍ കാണുന്ന കാഴ്ച ഭാര്യ നിന്നു മുറ്റമടിക്കുന്നതാണ്.

ജില്ലയില്‍ പത്തിലേറെ പാമ്പു പിടിത്തക്കാരുണ്ടെന്നാണു കണക്ക്. പാമ്പിനെ പിടിക്കുന്നതിനു നിയമതടസ്സം ഇല്ല. എന്നാല്‍ കൊല്ലുന്നതു കുറ്റമാണ്. പാമ്പുകളെ പിടിച്ചാല്‍ ഉടന്‍ കാട്ടില്‍ വിടുന്നതു പ്രായോഗികമല്ലെന്നും അതു കൂടുതല്‍ അപകടകരമാകുമെന്നും പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ് പറഞ്ഞു. ചിലര്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ അപ്പുറം കൊണ്ടുപോയി ജനവാസ മേഖലയില്‍ തന്നെ തുറന്നു വിട്ടേക്കാം. ഇങ്ങനെ തുറന്നു വിടുന്ന പാമ്പുകള്‍ കൂടുതല്‍ ആക്രമണകാരികളാകുമെന്നു വാവാ സുരേഷ് പറഞ്ഞു.

FOLLOW US ON PATHRAM ONLINE LATEST NEWS

pathram:
Leave a Comment