ഭക്ഷണവും വെള്ളവും കഴിക്കാതെ 76 വര്‍ഷം; പ്രഹഌദ് ജാനി അന്തരിച്ചു

ഭക്ഷണവും വെള്ളവും കഴിക്കാതെ 76 വര്‍ഷം ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്‌ളാദ് ജാനി അഥവാ ചുന്‍രിവാല മാതാജി അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പുലര്‍ച്ചെയാണ് അന്ത്യം. 90 വയസ്സായിരുന്നു.

എഴുപത്തിയാറു വര്‍ഷത്തോളം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചിരുന്നതായി ജാനി അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 2003ലും 2010ലും ശാസ്ത്രജ്ഞര്‍ പരിശോധന നടത്തുകയും ചെയ്തു. ബനാസ്‌കന്ദയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാക്ഷേത്രത്തിലേക്കാണ് ഇദ്ദേഹത്തിന്റെ മൃതശരീരമെത്തിച്ചത്.

ജന്മദേശത്ത് കുറച്ചുദിവസം കഴിയണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് മാതാജി ജന്മദേശമായ ഛരദയിലേക്ക് പോയിരുന്നു. ഭക്തര്‍ക്ക് ആശ്രമത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രണ്ടു ദിവസം മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വ്യാഴാഴ്ച സമാധിയടക്കുമെന്നും അദ്ദേഹത്തിന്റെ ശിഷ്യര്‍ പറഞ്ഞു.

ജാനി പതിന്നാലാം വയസ്സില്‍ ആഹാരവും വെള്ളവും ഉപേക്ഷിച്ചതാണെന്ന് അനുയായികള്‍ പറയുന്നു. വളരെ ചെറുപ്പത്തില്‍തന്നെ ഇദ്ദേഹം വീടുവിട്ടിറങ്ങിയിരുന്നു. അംബ ദേവിയുടെ അടുത്ത വിശ്വാസിയെന്ന നിലയില്‍ സ്ത്രീകളെപ്പോലെ ചുവന്ന സാരിയാണ് ഇദ്ദേഹം ധരിച്ചിരുന്നത്. അതാണ് ചുന്നരിവാല മാതാജിയെന്ന് ഇദ്ദേഹം അറിയപ്പെടാന്‍ കാരണം.

ചിലര്‍ ഇദ്ദേഹത്തെ ശ്വാസജീവി എന്നാണ് വിളിക്കുന്നത്. ഗുജറാത്തിലെ മെഹ്‌സാനയിലെ ചാരോഡ് ഗ്രാമത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. ചുവന്ന വസ്ത്രം മാത്രം ധരിച്ചേ ഇദ്ദേഹത്തെ കണ്ടിട്ടുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ജീവിതം ലോക ശാസ്ത്രജ്ഞര്‍ക്ക് പോലും അത്ഭുതമാണ്. വ്യത്യസ്തമായ ജീവിതം കൊണ്ട് തന്നെ ഒട്ടേറെ തവണ ഇദ്ദേഹം പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനായിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ഇദ്ദേഹത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ആശ്രമത്തിലെ ചെടികളെക്കുറിച്ചും പഠനം നടന്നിരുന്നു. എന്നിട്ടും ശാസ്ത്രലോകത്തിന് ജാനിയുടെ ജീവിതത്തെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ ഓര്‍ഗനൈസേഷന്‍, ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി എന്നിവര്‍ ചേര്‍ന്ന് 2010 ല്‍ പ്രഹഌദ് ജാനിയില്‍ ഒരു നിരീക്ഷണ പഠനം നടത്തിയിരുന്നു. 15 ദിവസം ക്യാമറയില്‍ നിരീക്ഷണം നടത്തി. അതിന് ശേഷം എംആര്‍ഐ, അള്‍ട്രാസൗണ്ട്, എക്‌സ്‌റേ സൂര്യന് കീഴെ നിര്‍ത്തുക തുടങ്ങി പല പരീക്ഷണങ്ങളും നടത്തി. എല്ലാം ക്യാമറയിലൂടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ പീരിയോഡിക് കഌനിക്കല്‍, ബയോ കെമിക്കല്‍, റേഡിയോളജിക്കല്‍ തുടങ്ങി കഴിയാവുന്ന എല്ലാ പരിശോധനകള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ഈ പരിശോധനകളെല്ലാം വെറുതെയായി എന്ന് വേണം പറയാന്‍. യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് ജാനി ഊര്‍ജ്ജം സംഭരിക്കുന്നത്. അംബാ ദേവിയുടെ കടുത്ത ഭക്തനാണ് അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി നിരവധി പേരാണ് ജാനിയെ തേടി വിവിധയിടങ്ങളില്‍ നിന്നും എത്തുന്നത്. തന്നെ കാണാന്‍ വരുന്നവരോട് ജാനി ഫീസ് ചോദിക്കാറില്ല. ജാനിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം രാഷ്ട്രീയത്തിലെ മറ്റ് പ്രമുഖരും എത്താറുണ്ടായിരുന്നു.

KEY WORDS: mystic-who-claimed-to-have-survived-without-food-water-for-76-years-dies-in-gujarat-Baba-Prahlad-Jani

FOLLOW US ON PATHRAM ONLINE LATEST NEWS

pathram:
Leave a Comment