സൂരജ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു, രണ്ടു വാഹനങ്ങള്‍ വാങ്ങി നല്‍കി, സഹോദരിയുടെ പഠനത്തിന് പണം ആവശ്യപ്പെട്ടതും നല്‍കി.. ഉത്രയുടെ അച്ഛന്റെ വെളിപ്പെടുത്തൽ…

കൊല്ലം: അഞ്ചലില്‍ ഉത്രയെന്ന യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ്. സൂരജിന് പലപ്പോഴായി പണം നല്‍കിയിരുന്നു. രണ്ട് വാഹനങ്ങള്‍ വാങ്ങി നല്‍കിയതടക്കം പറഞ്ഞ എല്ലാ ആവശ്യങ്ങളും നിറവേറ്റി. സൂരജിന്റെ സഹോദരിയുടെ പഠനത്തിന് പണം നല്‍കിയിരുന്നതടക്കം വിവിധ സഹായങ്ങള്‍ ചെയ്തിരുന്നതായും ഉത്രയുടെ പിതാവ് വ്യക്തമാക്കി.

അറേഞ്ച്ഡ് വിവാഹമായിരുന്നു ഉത്രയുടെയും സൂരജിന്‍െ്‌റയും. ക്ലറിക്കല്‍ ജോലിയെന്നാണ് വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു. സാമ്പത്തിക തിരിമറി ഉണ്ടായെന്നും 50,000 രൂപ വേണമെന്നും ആവശ്യപ്പെട്ടത് പ്രകാരം അത് നല്‍കി. ബെലോനോ കാറ് വേണമെന്ന് പറഞ്ഞപ്പോള്‍ അത് വാങ്ങി നല്‍കി. വേറെ വണ്ടി വേണമെന്ന് പറഞ്ഞപ്പോള്‍ ബജാജിന്റെ മറ്റൊരു വാഹനം നല്‍കി.

വിവാഹ സമയത്ത് നല്‍കിയ പണം ആദ്യമേ തന്നെ തീര്‍ത്തിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ സൂരജ് പണം ആവശ്യപ്പെട്ട് തുടങ്ങി. ഇതിന് പുറമെ ഉത്രയുടെ സഹോദരിക്ക് പഠിക്കാനുള്ള പണവും ടൂറിന് പോകാനുള്ള പണവും സെമസ്റ്റര്‍ ഫീസും താന്‍ നല്‍കിയിരുന്നതായും ഉത്രയുടെ പിതാവ് പറഞ്ഞു. അതേസമയം ആദ്യത്തെ തവണ പാമ്പ് കടിച്ചപ്പോള്‍, ബോധപൂര്‍വം കടിപ്പിച്ചതാണോയെന്ന് സംശയമുണ്ടായിരുന്നെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. ആ ദിവസം നടന്നതൊന്നും ഉത്രയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അതിലാണ് സംശയം ഉണടായിരുന്നു.

pathram:
Related Post
Leave a Comment