മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നവർ..

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തിൽ ആശംസകളുമായി രാഷ്ട്രീയ-കലാ- സാസ്കാരിക മേഖലയിലെ പ്രമുഖർ.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശ്രീ ശ്രീ രവിശങ്കർ, കെ ജെ യേശുദാസ്, ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, എന്നിവർ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്നു.

മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള ,മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ, മുൻ കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് കെ.ടി തോമസ് എന്നിവരും പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്നു.

സിപിഐഎം ജനറൽ
സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി കെ കുഞ്ഞാലിക്കുട്ടി എം പി, എം പി വീരേന്ദ്രകുമാർ കുമാർ എം പി, എം. എ ബേബി, എം.എം ഹസ്സൻ, തെന്നല ബാലകൃഷ്ണപിള്ള, കെ.വി തോമസ്‌, പി കെ കൃഷ്ണദാസ്, പി,ജെ ജോസഫ്, ജോസ് കെ.മാണി എന്നിവരും മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ അറിയിച്ചു.

മത മേലധ്യക്ഷന്മാരായ ഓർത്തോഡോക്സ് ബാവ ബസേലിയോസ് മർത്തോമാ പൗലോസ് ദ്വിതീയൻ കാത്തോലിക്ക ബാവ, യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാത്തോലിക്ക ബാവാ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്, മാർത്തോമ്മാ സഭ മെത്രോപ്പോലീത്ത ജോസഫ് മാർത്തോമ, ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, എ പി അബൂബക്കർ മുസ്ലിയാർ, ജിഫ്രി തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ എന്നിവർ ആശംസകൾ നേർന്നു

സാംസ്കാരിക -സിനിമാ മേഖലയിൽ നിന്നും എഴുത്തുകാരൻ ടി. പത്മനാഭൻ, ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി, സംവിധായകരായ രഞ്ജിത്, റോഷൻ ആൻഡ്രൂസ്, ജയറാം എന്നിവരും മുഖ്യമന്ത്രിയെ ടെലിഫോണിൽ വിളിച്ച് ആശംസകൾ നേർന്നു.

വിവിധ മേഖലകളിലെ പ്രമുഖർ സമൂഹ മാധ്യമങ്ങളിലൂടെയും പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്നു.

pathram desk 2:
Related Post
Leave a Comment