പാലക്കാട് ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം; അതീവ ജാഗ്രത പ്രഖ്യാപിച്ചു

പാലക്കാട്: ജില്ലയില്‍ വീണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വാളയാറില്‍ ഡ്യൂട്ടി ചെയ്ത ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൂടി രോഗബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യം വളരെ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. നാളെ മുതല്‍ പാലക്കാട് നിരോധനാജ്ഞ നിലവില്‍ വരും.

ഇന്നലെ 19 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 48 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാം ദിവസം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിനെ അതീവ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്.

ജില്ലയില്‍ രോഗബാധ കൂടുന്നതിന് അനുസരിച്ച് പുതുതായി ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ, വെള്ളിനേഴി, വല്ലപ്പുഴ, പെരുമാട്ടി മുണ്ടൂര്‍, കടമ്പഴിപ്പുറം എന്നീ പഞ്ചായത്തുകളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

pathram:
Related Post
Leave a Comment