രണ്ടാം വിവാഹം കഴിച്ച പിതാവിനെ മക്കൾ കഴുത്തറത്തു കൊന്നു

രണ്ടാം വിവാഹം കഴിച്ചതിന് മക്കൾ ചേർന്നു അച്ഛനെ കഴുത്തറത്തു കൊന്നു. അരിയാലൂർ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവർ അറസ്റ്റിലായി. അതേസമയം, പിതാവിനു പകരം ആശ്രിത നിയമനം ലഭിക്കാൻ വേണ്ടിയാണു മക്കൾ കനകസഭയെ കൊലപ്പെടുത്തിയതെന്നു രണ്ടാം ഭാര്യയായ സംഗീത ആരോപിച്ചു.

കനകസഭയും ആദ്യ ഭാര്യയും 12 വർഷം മുൻപാണു പിരിഞ്ഞത്. 8 വർഷമായി കുടുംബ കോടതിയിൽ വിവാഹ മോചനക്കേസ് നടക്കുകയാണ്. ഇതിനിടെ, കനകസഭ സംഗീതയ്ക്കൊപ്പം ജീവിക്കാൻ തുടങ്ങി. മക്കൾ ആദ്യ ഭാര്യയ്ക്കൊപ്പമായിരുന്നു. കഴിഞ്ഞ ദിവസം കാണാനെത്തിയപ്പോൾ ഇയാൾ മക്കളോട് മോശമായി പെരുമാറിയതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫിസിനു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

pathram desk 2:
Leave a Comment