സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തൃശൂരില്‍ 73 കാരി മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 73കാരിയാണ് മരിച്ചത്. മുംബൈയില്‍ നിന്നും വന്ന ആളാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി.

പാലക്കാട് വഴി പ്രത്യേക വാഹനത്തില്‍ പെരിന്തല്‍മണ്ണ വരെ മറ്റുമൂന്നു പേര്‍ക്കൊപ്പം യാത്ര ചെയ്തുവന്ന ഇവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ മേയ് 20ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചു.

തുടര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തേതന്നെ രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും ശ്വാസതടസത്തിനും ഇവര്‍ ചികിത്സയിലായിരുന്നു. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പെടെ നിരീക്ഷണണത്തിലാണ്.

pathram:
Related Post
Leave a Comment