ലോക് ഡൗണ്‍ ; ജീവിക്കാന്‍ തെരുവുകളില്‍ പഴങ്ങള്‍ വിറ്റ് ബോളിവുഡ് നടന്‍

രാജ്യത്തെ ലോക്ഡൗണ്‍ സര്‍വ്വ മേഖലയിലെ ജീവനക്കാരെയും സാരമായി ബാധിച്ചിരിക്കുകയാണ്. സിനിമാമേഖലയെയും ലോക് ഡൗണ്‍ പരക്കെ ബാധിച്ചിണ്ട്. ദിവസവേതനക്കാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് കലാകാരന്‍മാരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടുകയാണ്. അത്തരമൊരു അവസ്ഥയില്‍ ന്യൂ ഡല്‍ഹിയിലെ തെരുവുകളില്‍ പഴങ്ങള്‍ വിറ്റ് നടക്കുകയാണ് സൊളാങ്കി ദിവാകര്‍ എന്ന ബോളിവുഡ് നടന്‍.

വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് താന്‍ പഴവില്പനയ്ക്കിറങ്ങിയതെന്ന് നടന്‍ എ എന്‍ ഐയോടു പറഞ്ഞു.
അന്തരിച്ച ഋഷി കപൂര്‍ അഭിനയിക്കുന്ന പുതിയ ഒരു സിനിമയില്‍ നടന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുളള വിയോഗവും ലോക്ഡൗണ്‍ മൂലം സിനിമാഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുന്നതും എല്ലാം സിനിമാവസരം കൈവിട്ടു പോകുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

ആഗ്രയില്‍ ജനിച്ച സോളാങ്കിയുടെ കുടുംബം 1995ല്‍ ആഗ്രയിലേക്ക് താമസം മാറ്റിയിരുന്നു. വീട്ടുജോലികള്‍ ചെയ്തും പഴങ്ങള്‍ വിറ്റുമാണ് അന്നും കഴിഞ്ഞിരുന്നത്. പിന്നീട് നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അങ്ങനെ സിനിമയിലുമെത്തി. ഹവാ, ഹല്‍കാ, തിത്ലി, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമകളൊന്നുമില്ലാത്തതിനാല്‍ വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വന്നു.

എങ്കിലും കൊറോണ വിപത്ത്കാലം മാറുമെന്നും തനിക്കിനിയും സിനിമകളില്‍ അഭിനയിക്കാനാകും എന്നുമുള്ള ശുഭപ്രതീക്ഷയിലാണ് സൊളാങ്കി.
ഡ്രീം ഗേള്‍ സിനിമയില്‍ നിന്നും

pathram:
Related Post
Leave a Comment