കൊറോണ; മഹാരാഷ്ട്രയില്‍ 2100 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; 1332 പൊലീസുകര്‍ക്ക് രോഗം, മൊത്തം 37,158 രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ 2100 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 37,158. ധാരാവി ചേരിയില്‍ രോഗികള്‍ 1353 ആയി ഉയര്‍ന്നു; ഇന്നലെ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അടക്കം 59 പൊലീസുകാര്‍ക്കു കോവിഡ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1332. മുംബൈ നഗരത്തില്‍ കൂടുതല്‍ സിഐഎസ്എഫ് ജവാന്‍മാരെ വിന്യസിച്ചു

അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ വീട്ടുവേലക്കാരനു രോഗം കണ്ടെത്തിയതോടെ അദ്ദേഹവും മക്കളും ക്വാറന്റീനില്‍ പ്രവേശിച്ചു. അതിഥി തൊഴിലാളികള്‍ക്കുള്ള സ്‌പെഷല്‍ ട്രെയിനില്‍ പോകാന്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനു മുന്നിലെത്തിയ ജനക്കൂട്ടം സാമൂഹിക അകല വ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്ന് പൊലീസ് ബലംപ്രയോഗിച്ചു. മുംബൈ കോര്‍പറേഷന്റെ ‘ബെസ്റ്റ്’ ബസ് സര്‍വീസിലെ 9 ജീവനക്കാര്‍ക്കു കൂടി കോവിഡ്.

149 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ രോഗബാധിതര്‍ 1395. ഒറ്റ ദിവസം ഇത്രയും രോഗികള്‍ ഇതാദ്യം. 105 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍. മണ്ഡ്യയില്‍ രോഗം ബാധിച്ച 71 പേരും മുംബൈയില്‍ നിന്നെത്തിയവര്‍. കേരളത്തില്‍ നിന്നെത്തിയ 3 പേര്‍ക്ക് ദാവനഗെരെ, ശിവമൊഗ്ഗ എന്നിവിടങ്ങളില്‍ രോഗം കണ്ടെത്തി.

3 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 40. ചികിത്സയിലുള്ള 811 പേരില്‍ 6 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍. റെഡ്-ഓറഞ്ച്-ഗ്രീന്‍ സോണ്‍ വേര്‍തിരിവില്ലാതെ ഇനി സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ മാത്രം. ബസ് യാത്രയ്ക്കുള്ള റിസര്‍വേഷന്‍ കൗണ്ടറുകളില്‍ തിരക്കേറിയതോടെ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാന്‍ നിര്‍ദേശം.

688 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ ആകെ രോഗികള്‍ 12,448. ഇന്നലെ കടലൂരില്‍ കേരളത്തില്‍ നിന്നെത്തിയ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 84. ഇന്നലെ മാത്രം 489 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ചെന്നൈയില്‍ 552 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 7672.

pathram:
Related Post
Leave a Comment