1850 കെഎസ്ആര്‍ടിസി സര്‍വീസുകളുമായി പൊതുഗതാഗതം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം : 1850 കെഎസ്ആര്‍ടിസി സര്‍വീസുകളുമായി പൊതുഗതാഗതം ഇന്ന് പുനരാരംഭിക്കും. 50% നിരക്കു വര്‍ധനയോടെ രാവിലെ 7.00 11.00, വൈകിട്ട് 4.00 7.00 സമയങ്ങളിലായി ജില്ലയ്ക്കുള്ളില്‍ പ്രധാന കേന്ദ്രങ്ങളിലേക്കാകും സര്‍വീസ്. എന്നാല്‍, സ്വകാര്യ ബസുകള്‍ സര്‍വീസിനു തയാറായിട്ടില്ലാത്തതിനാല്‍ വടക്കന്‍ ജില്ലകളില്‍ പൊതുഗതാഗതം സാധാരണ നിലയിലാകാന്‍ ഇടയില്ല. സര്‍ക്കാര്‍ കൂടുതല്‍ ഇളവു അനുവദിക്കണമെന്നാണു ബസുടമ സംയുക്ത സമിതിയുടെ വാദം.

ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും മുടിവെട്ടിനും ഷേവിങ്ങിനും മാത്രമായി ഇന്ന് തുറക്കും. ഓട്ടോറിക്ഷകളും ടാക്‌സി കാറുകളും പരിമിത തോതില്‍ ഇന്നലെ തന്നെ സര്‍വീസ് ആരംഭിച്ചു. ഒന്നിലേറെ നിലകളുള്ള തുണിക്കടകള്‍ക്കും തുണി മൊത്തവ്യാപാര സ്ഥാപനങ്ങള്‍ക്കും തുറക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു നിലയുള്ള തുണിക്കടകള്‍ക്കു നേരത്തെ അനുവാദം നല്‍കിയിരുന്നു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ഷോപ്പിങ് പാടില്ല. ജനം പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

pathram:
Leave a Comment