മാസ്‌കും ഷോര്‍ടസും ധരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ വരി നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ചിത്രം വൈറല്‍

ലിസ്ബന്‍: സാധാരണക്കാരനെപ്പോലെ മാസ്‌കും ധരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ വരി നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ്. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസയാണ് ക്ഷമയോടെ കാത്തു നില്‍ക്കുന്നത്. ഈ കാഴ്ച ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. വിഐപി ഗണത്തില്‍ പെടുത്താവുന്ന ഒരാള്‍ ഇങ്ങനെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത് അപൂര്‍വ കാഴ്ച തന്നെയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ മാര്‍സെലോ താരമാകുന്നതും.


മറ്റു രാജ്യങ്ങളിലെ തലവന്മാര്‍ക്ക് മാര്‍സെലോ മാതൃകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം. യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ കൊറോണയുടെ ആക്രമണം അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞ രാജ്യമാണ് പോര്‍ച്ചുഗല്‍. 1,218 പേരാണ് പോര്‍ച്ചുഗലില്‍ കോവിഡ്19 മൂലം മരിച്ചത്. ആകെ 29,000 കേസുകള്‍ മാത്രമേ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. രോഗം പടര്‍ന്നുതുടങ്ങിയ ആദ്യഘട്ടങ്ങളില്‍ തന്നെ പോര്‍ച്ചുഗല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നു. ഇപ്പോള്‍ ദിവസങ്ങളോളം തുടര്‍ന്ന നിയന്ത്രങ്ങളില്‍ അല്‍പം അയവ് വരുത്തിയ സാഹചര്യമാണ് പോര്‍ച്ചുഗലിലുള്ളത്.

pathram:
Related Post
Leave a Comment