മൂന്നു ശതമാനം പലിശയില്‍ പ്രവാസികള്‍ക്ക് സ്വര്‍ണപ്പണയ വായ്പ

തിരുവനന്തപുരം: പ്രവാസികള്‍ക്ക് സ്വര്‍ണപ്പണയ വായ്പ നല്‍കാന്‍ കെഎസ്എഫ്ഇ. വിദേശത്തു നിന്നു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ വായ്പ നല്‍കാനാണ് പദ്ധതി. ആദ്യ മൂന്നുമാസം മൂന്നു ശതമാനമാണ് പലിശ. അതിനു ശേഷം സാധാരണ പലിശ നിരക്ക് ഈടാക്കും. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ള, ജോലി നഷ്ടപ്പെട്ട് എത്തിയ പ്രവാസികള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. ചെറുകിട വ്യാപാരികള്‍ക്ക് 11 ശതമാനം പലിശനിരക്കില്‍ ഒരുലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ 30 വരെ റവന്യൂ റിക്കവറി നടപടികള്‍ ഉണ്ടാവില്ല. എല്ലാ കുടിശിക നിവാരണ പദ്ധതികളും ജൂണ്‍ 30 വരെ നിര്‍ത്തിവച്ചു.

pathram:
Leave a Comment