ബിബിസിയില്‍ തല്‍സമയം കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ; വിഡിയോ വൈറല്‍

കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം രാജ്യാന്തര മാധ്യമം ബിബിസിയില്‍ തല്‍സമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊറോണ വൈറസിനെ ചെറുക്കാന്‍ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബിബിസി വേള്‍ഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ശൈലജ മറുപടി നല്‍കി. തല്‍സമയ ചര്‍ച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കേരള മോഡലിന് കയ്യടിയുമായി നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്

കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ബിബിസി ഈ ചര്‍ച്ചയ്‌ക്കൊപ്പം നല്‍കി. ആര്‍ദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. കോവിഡ് പ്രതിരോധിക്കാന്‍ വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗ വ്യാപനം തടയാന്‍ ഇതു സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.


പ്രവാസികളുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിവരുന്ന മലയാളികളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. വിഡിയോ കാണാം.

pathram:
Leave a Comment