ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

റിയാദ്/ദുബായ് : ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ള (61) ദുബായില്‍വച്ചു മരിച്ചു. സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ള (54) മരിച്ചു. രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവിങ് പരിശീലകന്‍ ആയി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം അവിടെ നടത്തി. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 81 ആയി. യുഎഇയില്‍ മാത്രം 53 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

pathram:
Related Post
Leave a Comment