നമ്മുടെ നാട്ടിലേക്ക് തിരികെയെത്തുന്നവരെ വീടുകളിൽത്തന്നെ സുരക്ഷിതമായി താമസിപ്പിക്കാൻ കഴിയും. അല്പം മുന്നൊരുക്കം മാത്രം മതി.
*വീടുകളിൽ തന്നെ ക്വാറൻ്റയിൻ സൗകര്യങ്ങൾ സുരക്ഷിതമായി ഒരുക്കുന്നതിനുള്ള മാർഗങ്ങൾ*
1. രണ്ട് നിലകളുള്ള വീട് ആണെങ്കിൽ
മുകളിലത്തെ നില നിരീക്ഷണത്തിൽ ഉള്ളവർക്ക് നൽകി ഐസോലേഷൻ സൗകര്യം ക്രമീകരിക്കാവുന്നതാണ്
2. ഒരു നില മാത്രമുള്ള, ഒന്നിലധികം മുറികളും ശുചിമുറികളും ഉള്ള വീടാണെങ്കിൽ
ബാത്ത് അറ്റാച്ച്ഡ് റൂം നിരീക്ഷണത്തിൽ കഴിയുന്നവർക്കായി മാറ്റി വെയ്ക്കാം
3. ഒരു നില മാത്രമുള്ളതും, ബാത്ത് അറ്റാച്ച്ഡ് മുറി ഇല്ലാത്തതോ / ഒരു ശുചി മുറി മാത്രം ഉള്ളതോ ആയ വീടാണെങ്കിൽ
a ) വീട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഉപയോഗത്തിന് മാത്രമായി മാറ്റിവെക്കാം. അതിനു വേണ്ടി ആ വീട്ടിലുള്ളവർ മുൻകൂട്ടി മാറി താമസിക്കുക.
b) സമീപമുള്ള ബന്ധുക്കളുടെ/ അയൽക്കാരുടെ / സുഹൃത്തുക്കളുടെ വീട് ആൾതാമസമില്ലാതെ കിടക്കുന്നുണ്ടങ്കിലോ ഒഴിപ്പിച്ചെടുക്കാൻ സാധിക്കുമെങ്കിലോ, നിരീക്ഷണത്തിൽ കഴിയേണ്ടവരെ അവിടെ താമസിപ്പിക്കാം.
ഇതിനായി ജനപ്രതിനിധികളും സംഘടനകളും മുൻകൈയെടുക്കുക.
ക്വാറൻ്റൈൻ മാർഗ്ഗരേഖ അനുസരിച്ച് നിരീക്ഷണത്തിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടിൽത്തന്നെ കഴിയുന്നവർ മറ്റു പൊതുജനങ്ങളുമായി ഇടപഴകുവാൻ പാടില്ല. .
ഇതു മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നേരത്തേയുള്ള മാറ്റിപ്പാർപ്പിക്കൽ തന്നെയാണ് പ്രതിവിധി.
* ഐസോലേഷൻ ഒരുക്കുന്ന വീടുകളിൽ ഗർഭിണികളും, പ്രായമായവരും, 10 വയസ്സിൽ താഴെയുള്ള കുട്ടികളും, ഗുരുതര രോഗമുള്ളവരും
ഇല്ലാതിരിക്കുന്നതാണ് അഭികാമ്യം.
അത്തരം ആളുകളെ മുൻകൂട്ടിത്തന്നെ ബന്ധുക്കളുടെയോ, അയൽക്കാരുടെയോ, സുഹൃത്തുക്കളുടെയോ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കുക.
Leave a Comment