രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നു;മരണസംഖ്യ 2,872 ആയി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നു. 90,927 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി. 17ന് രാവിലെ 9.30 വരെയുള്ള കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 30,706 ആണ്

രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച മറ്റു സംസ്ഥാനങ്ങളിലെ നില ഇങ്ങനെ ഗുജറാത്ത് 10,988, തമിഴ്‌നാട് 10,585, ഡല്‍ഹി 9,333, രാജസ്ഥാന്‍ 4,960. ബിഹാറില്‍ ഞായറാഴ്ച 33 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,178 ആയി.

ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 45.6 ലക്ഷം പിന്നിട്ടു. മരണ സംഖ്യ 3,06,000. യുഎസില്‍ 1,237 പേര്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു മരിച്ചു

pathram:
Related Post
Leave a Comment