മലയാളി നഴ്‌സുമാരെ വീണ്ടും സൗദി കൊണ്ടുപോയി

നാട്ടില്‍ അവധിക്കുവന്നശേഷം സൗദിയിലേക്ക് തിരികെപ്പോകാന്‍ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന 239 നഴ്‌സുമാരെ കൊണ്ടുപോകാനാണ് സൗദി എയര്‍ലൈന്‍സ് വിമാനമെത്തിയത്.

സൗദിയില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഇവരോടെല്ലാം തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അടച്ചിടലിനെത്തുടര്‍ന്ന് വിമാനസര്‍വീസ് ഇല്ലാത്തിനാല്‍ സൗദി ഭരണകൂടം പ്രത്യേക വിമാനം അനുവദിച്ച് ഇവരെ തിരികെ കൊണ്ടുപോകുകയായിരുന്നു. പലരും വര്‍ഷങ്ങളായി അവിടെ ജോലിചെയ്യുന്നവരാണ്. സൗദി എയര്‍ലൈന്‍സ് വിമാനം ബുധനാഴ്ച കൊച്ചിയിലെത്തി 211 പേരെ കൊണ്ടുപോയിരുന്നു.

pathram:
Leave a Comment