തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. എംഫന്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇടയുള്ള എംഫന്‍ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരത്തെത്തുമെന്നാണു വിലയിരുത്തല്‍. ആന്ധ്ര, ഒഡിഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
നിലവില്‍ ഒഡിഷയിലെ പാരാ ദ്വീപ് തീരത്തു നിന്നും 800 കിലോമീറ്റര്‍ അകലെയാണു കാറ്റിന്റെ സ്ഥാനം. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ എംഫന്‍ ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് രൂപപ്പെട്ടത്. 18ന് അതിതീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നു മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച് മാരകശക്തിയുള്ള ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
17വരെ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്നു വടക്ക്‌വടക്ക് കിഴക്കായി ഗതി മാറും. 18നും 20നും ഇടയില്‍ ബംഗാള്‍ തീരത്തേക്കു സഞ്ചരിക്കാന്‍ സാധ്യത. തായ്ലന്‍ഡ് ആണ് ചുഴലിക്കാറ്റിന് എംഫന്‍ എന്ന പേര് നിര്‍ദേശിച്ചത്.
f¯n I\¯ ag
Leave a Comment