കാസര്‍കോട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സിപിഎം പ്രാദേശിക നേതാവില്‍ നിന്ന് രോഗം പടര്‍ന്നത് നാല് പേര്‍ക്ക്. ഭാര്യയ്ക്കും മക്കള്‍ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫര്‍ക്കും വൈറസ് ബാധയേറ്റു. പൊതുപ്രവര്‍ത്തകന്റെ ജാഗ്രതക്കുറവ് സമൂഹത്തിനാകെ ദോഷംചെയ്തെന്ന് ബി.ജെ.പി ആരോപിച്ചു.
മെയ് പതിനൊന്നിന് രോഗം സ്ഥിരീകരിച്ച പൈവാളികൈ സ്വദേശിയെ സിപിഎം നേതാവാണ് സഹായിച്ചത്. മെയ് നാലിന് മുംബൈയിൽ നിന്നെത്തിയ ഇദ്ദേഹത്തെ കാറിൽ കൂട്ടിക്കൊണ്ടുപോയി.
സിപിഎം നേതാവിൽ നിന്ന് ഭാര്യയ്ക്കും എട്ടും പതിനൊന്നും വയസുള്ള കുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നേതാവ് ക്യാൻസർ രോഗബാധിതനായ വ്യക്തിക്കൊപ്പം ജില്ലാ ആശുപത്രിയിൽ പലതവണ എത്തുകയും റേഡിയോളജി ലാബിലും, എക്സ് റേ റൂമിലടക്കം പ്രവേശിക്കുകയും ചെയ്തു. ഇങ്ങനെയാണ് ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം ബാധിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തു വർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറൻ്റീൻ നിർദേശങ്ങൾ പാലിക്കണമെന്നും, പ്രാദേശിക സമിതികൾ ഇക്കാര്യം വിലയിരുത്തണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി.
Leave a Comment