കേരളത്തില്‍ 16 പേര്‍ക്ക് ഇന്ന് കോവിഡ്

തിരുവനന്തപുരം:കേരളത്തില്‍ 16 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട് ഒന്നുവീതം പേര്‍ക്കുമാണ് രോഗം. ഇതില്‍ 7 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേര്‍ നിലവില്‍ ചികിത്സയില്‍.

ഗള്‍ഫില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേര്‍ക്കു കൂടി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

pathram:
Related Post
Leave a Comment