കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി തമിഴ്‌നാട്; വിദേശത്തു നിന്നെത്തുന്നവര്‍ 21 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം

ചെന്നൈ : ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കു കോവിഡ് പരിശോധന നിര്‍ബന്ധമാക്കി തമിഴ്‌നാട്. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവര്‍ക്കു 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധം. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ ഹോട്‌സ്‌പോട്ട്‌സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കു ഹോം ക്വാറന്റീന്‍ സംവിധാനമില്ലെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റീനിനു അപേക്ഷിക്കാം.

തമിഴ്‌നാട്ടിലെ ഒരു ജില്ലയില്‍ നിന്നു മറ്റൊരു ജില്ലയിലേക്കു സഞ്ചരിക്കുന്നവര്‍ക്കു പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധന നിര്‍ബന്ധം. ലക്ഷണമുള്ളവരും ഇല്ലാത്തവരും 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.

ഇതര സംസ്ഥാനത്തു നിന്നു വരുന്നവര്‍ക്കു കോവിഡ് പരിശോധനയും 14 ദിവസത്തെ ഹോം ക്വാറന്റീനും നിര്‍ബന്ധം. ഹോം ക്വാറന്റീനു സൗകര്യമില്ലാത്തവര്‍ക്കു സര്‍ക്കാര്‍ ക്വാറന്റീന്‍

ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം. 7 ദിവസത്തിനു ശേഷം ലക്ഷണങ്ങളില്ലെങ്കില്‍ 7 ദിവസം വീണ്ടും ഹോം ക്വാറന്റീന്‍.

വിദേശത്തു നിന്ന് എത്തുന്ന എല്ലാവര്‍ക്കും പരിശോധന. പോസിറ്റീവെങ്കില്‍ ആശുപത്രിയില്‍ ചികില്‍സ. ഫലം നെഗറ്റീവായതിനു ശേഷം വീണ്ടും 14 ദിവസം ഹോം ക്വാറന്റീന്‍

വിദേശത്തു നിന്നെത്തുന്ന, ഫലം നെഗറ്റീവാകൂന്നവര്‍ 21 ദിവസം വീട്ടില്‍ ക്വാറന്റീനില്‍

അടിയന്തിര ചികില്‍സ ആവശ്യമുള്ള മറ്റു രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, 75 വയസ്സു മുകളില്‍ പ്രായമുള്ളവര്‍, എന്നീ വിഭാഗക്കാര്‍ക്ക് ഹോം ക്വാറന്റീനോ ആശുപത്രി ക്വാറന്റീനോ സ്വയം തീരുമാനിക്കാം. പരിശോധന പോസിറ്റീവായാല്‍ ആശുപത്രിയിലേക്കു തിരിച്ചെത്തുമെന്ന ധാരണയില്‍ ഇവരെ പരിശോധനയ്ക്കു ശേഷം വീട്ടിലേക്കു പറഞ്ഞുവിടും.

pathram:
Leave a Comment