ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു

കൊച്ചി: ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സിനിമാമേഖലയും ബദല്‍സംവിധാനങ്ങള്‍ തേടുകയാണ്. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് ജയസൂര്യയുടെ നായിക. ഇതാദ്യമായാണ് ഒരു മലയാള സിനിമ തിയേറ്റുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. ആമസോണ്‍ െ്രെപമിലാണ് ചിത്രമെത്തുക. മറ്റ് ആറു ചിത്രങ്ങള്‍ കൂടി ആമസോണ്‍ െ്രെപം സ്ട്രീമിംഗിന് ഒരുങ്ങുന്നുണ്ട്.

എന്നാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതിന് തിയേറ്റര്‍ ഉടമകള്‍ എതിരാണ്. ഇത്തരം പ്രവണതകള്‍ തിയേറ്റര്‍ വ്യവസായം തകര്‍ക്കുമെന്ന മുന്നറിയിപ്പാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ എതിര്‍ക്കുന്നവര്‍ പറയുന്നത്. സിനിമകള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോക്ഡൗണ്‍ ഉണ്ടാക്കിയ കനത്ത സാമ്പത്തിക നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ നിവൃത്തിയില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

പഴയ പോലെ തിയേറ്ററുകള്‍ സജീവമാകണമെങ്കില്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഈയൊരു പ്രതിസന്ധിഘട്ടത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതാണ് ഉചിതമായ തീരുമാനമെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലാഭകരമായ വ്യവസ്ഥയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ ഏറ്റെടുക്കുന്നതെന്നതും നിര്‍മാതാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

അമിതാഭ് ബച്ചനും അയുഷ്മാന്‍ ഖുരാനയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഗുലാബോ സിതാബോ, വിദ്യാ ബാലന്റെ ബോളിവുഡ് ചിത്രം ശകുന്തള ദേവി, ജ്യോതിക നായികയായി, സൂര്യ നിര്‍മിച്ച തമിഴ് ചിത്രം പൊന്‍മഗള്‍ വന്താല്‍, ഡാനിഷ് സെയ്തിന്റെ കന്നഡ ചിത്രം, ഫ്രഞ്ച് ബിരിയാണി, കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാര്‍ നിര്‍മിച്ച ലോ, കീര്‍ത്തി സുരേഷ് നായികയായി തമിഴ്, തെലുഗ് ഭാഷകളില്‍ ഒരുക്കിയ പെന്‍ഗ്വിന്‍ എന്നീ ചിത്രങ്ങളാണ് സൂഫിയും സുജാതയ്ക്കുമൊപ്പം ആമസോണ്‍ ്രൈപം സ്ട്രീമിംഗ് ചെയ്യുന്നത്‌

pathram:
Related Post
Leave a Comment