ഇടുക്കി/കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ ക്വാറന്റീനിലായി. രണ്ടു ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരും ആശുപത്രിയിലെ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ക്വാറന്റീനിലായി. തമിഴ്‌നാട്ടില്‍ നിന്ന് ഊടുവഴികളിലൂടെ എത്തിയവരെ ആശുപത്രിയിലാക്കി. ഇവര്‍ കടലൂരില്‍ നിന്ന് ഒറ്റപ്പാലത്ത് എത്തിയത് ബൈക്കിലാണ്.
ഇടുക്കി വണ്ടന്‍മേട്ടില്‍ രോഗം സ്ഥിരീകരിച്ച ബേക്കറിയുടമയുമായി ആയിരത്തിലേറേ പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നു വിലയിരുത്തല്‍. പുറ്റടിയില്‍ ബേക്കറി നടത്തുന്ന കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി സ്വദേശിയായ 39കാരനാണ് രോഗം സ്ഥിരീകരിച്ചത്.
മുന്‍പ് പുറ്റടിയില്‍ രോഗം സ്ഥിരീകരിച്ച യുവാവുമായി ബേക്കറി ഉടമയ്ക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതിനാല്‍ രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനങ്ങളുടെ െ്രെഡവര്‍മാര്‍ ബേക്കറിയില്‍ എത്തിയിരുന്നു. ആ രീതിയിലാണോ രോഗം പിടിപെട്ടതെന്നു സംശയിക്കുന്നു.ബേക്കറിയില്‍ 5 മിനിറ്റില്‍ അധികം ചെലവഴിച്ചവരും മുഖാവരണം ഇല്ലാതെ എത്തിയവരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ഇവരുടെ പട്ടികതയാറാക്കി നിരീക്ഷണം ശക്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യവകുപ്പ്.
സെന്റിനല്‍ സര്‍വെയിലന്‍സിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ബേക്കറി ഉടമ ഉള്‍പ്പെടെ 10 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3 വരെ ഇദ്ദേഹം ബേക്കറിയില്‍ ഉണ്ടായിരുന്നു. ഭാര്യയും അഞ്ചും ഒന്‍പതും വയസ്സുള്ള 2 കുട്ടികളുമാണ് ബേക്കറി ഉടമയുടെ വീട്ടിലുള്ളത്. ഭാര്യയും കുട്ടികളും നിരീക്ഷണത്തിലാണ്.
അതേസമയം കോവിഡ് രോഗി എത്തിയ പാലക്കാട് മുതലമട പ്രാഥമികോരാഗ്യകേന്ദ്രം അടച്ചു. ഡോക്ടറും രണ്ട് നഴ്‌സുമാരും നിരീക്ഷണത്തില്‍ പോയി. അന്ന് ആശുപത്രിയിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റും നിരീക്ഷണത്തില്‍ പോകേണ്ടി വരും.
Leave a Comment