3 ലക്ഷവും കടന്ന് മരണം; കോവിഡ് ഇന്ത്യയിലും പിടിമുറുക്കുന്നു; 24 മണിക്കൂറിനിടെ മരിച്ചത്…

ലോകത്ത് കോവി‍ഡ് മരണസംഖ്യ മൂന്നു ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 3,01,024 പേരാണ് മരിച്ചത്. യുഎസിലാണ് ഏറ്റവുമധികം മരണം. 85,991 പേരാണ് ഇവിടെ മരിച്ചത്. രണ്ടാമത് ബ്രിട്ടനും (33,614) മൂന്നാമത് ഇറ്റലിയുമാണ് (31,368). ലോകത്താകെ ഇതുവരെ 44,89,460 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 24,99,493 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 19,89,967 പേർ രോഗമുക്തരായി.

റഷ്യയിലും ബ്രസീലിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. ഇതുവരെ 2,52,245 പേർക്കാണ് റഷ്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. 2,305 പേർ മരിച്ചു. ബ്രസീലിൽ 1,96,375 കേസുകൾ റിപ്പോർട്ടു ചെയ്തു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള സ്പെയിനില്‍ 27,321 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേർക്കു കൂടി ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2549 ആയി. ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 3722 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ടു ചെയ്തു. 78,003 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 49,219 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 26,234 പേർ രോഗമുക്തരായി. 33.63 ശതമാനമാണ് രോഗിമുക്തി നിരക്കെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം ആയിരം കടന്നു. വ്യാഴാഴ്ച 44 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1019. പുതിയതായി 1602 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 27,524.

Key words- covid death in world.. above 3 lakhs

pathram desk 2:
Related Post
Leave a Comment