സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ

സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുക കേന്ദ്ര നിർദേശപ്രകാരമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നതിൽ സംശയമില്ല എന്നാൽ ഏത് രീതിയിൽ നിരക്ക് ക്രമീകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബസ് സർവീസ് ചാർജ് വർധിപ്പിക്കാൻ ഇന്നലെ തീരുമാനമായിരുന്നു. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് നടപടി. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കുറവ് യാത്രക്കാരെ മാത്രമേ ഒരു സമയം ബസിൽ യാത്രചെയ്യിക്കാൻ സാധിക്കുകയുള്ളു. ഇതോടെ ബസ് സർവീസുകൾ നഷ്ടത്തിലാകും. ഇതിന് പരിഹാരമായാണ് ബസ് ചീർജ് വർധിപ്പിക്കുന്നത്. വർധന കൊവിഡ് കാലത്ത് മാത്രമായിരിക്കും.

pathram desk 2:
Related Post
Leave a Comment